ഷുഹൈബിന്റെ കൊലപാതകത്തില്‍ സിപിഎം ഇത്രയും ദിവസം പറഞ്ഞതെല്ലാം കള്ളമായിരുന്നെന്ന് തെളിഞ്ഞ് കൊണ്ടിരിക്കുന്നു. ഷുഹൈബിനെ കൊന്നത് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിഐടിയു സംഘടനകളിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരാണ് എന്ന വിവരം പുറത്ത് വന്നു കഴിഞ്ഞു. കൊലപാതകം പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്റെ അറിവോട് കൂടിയാണ് എന്ന് കീഴടങ്ങിയ പ്രതികള്‍ മൊഴി നല്‍കുകയും ചെയ്തിരിക്കുന്നു.